
ചെന്നൈ: സെൻസസിനെ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയം 25 വർഷത്തേക്കു കൂടി ദീർഘിപ്പിക്കണമെന്ന ചെന്നൈയിൽ നടന്ന സംയുക്ത കർമ്മ സമിതി (ജെ.എ.സി) യോഗത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ സാദ്ധ്യത കുറവ്....
നിലവിൽ മണ്ഡല പുനർനിർണയം മരവിപ്പിച്ചിരിക്കുകയാണ്. 2026ൽ മരവിപ്പിക്കൽ കാലാവധി അവസാനിക്കും. അപ്പോൾ പുതിയ ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കാൻ ഭരണഘടനാ വ്യവസ്ഥയുണ്ട്. ഇതൊഴിവാക്കണമെങ്കിൽ മരവിപ്പിക്കൽ കാലാവധി നീട്ടണം.. അല്ലെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. മണ്ഡല പുനർനിർണയം നടന്നാൽ ബി.ജെ.പിക്ക് സ്വാധീനമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മണ്ഡലങ്ങളുടെ എണ്ണം വർദ്ധിക്കും. .ൽ, ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയും.. ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തിയാൽ ബി.ജെ.പി ശക്തമായ ഗുജറാത്ത്, ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കായി സീറ്റുകളുടെ 47% ലഭിക്കുമ്പോൾ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ 19% ആയി ചുരുങ്ങും.
ഇന്ദിരയും വാജ്പേയിയും
കാലാവധി നീട്ടി
ജനസംഖ്യ അടിസ്ഥാനമാക്കി ഓരോ സെൻസസിനും ശേഷം ലോക്സഭാ സീറ്റുകളുടെ എണ്ണം പുന ക്രമീകരിക്കണമെന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 82 പറയുന്നത്. 1971 ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിയാണ് അവസാന മണ്ഡല പുനർ നിർണയം നടന്നത്. 1976 ൽ, ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ദിരാഗാന്ധി സർക്കാർ ഈ പ്രക്രിയ 25 വർഷത്തേക്ക് നിറുത്തി വച്ചു.2001ൽ, വാജ്‌പേയി സർക്കാർ,വീണ്ടും 25 വർഷത്തേക്ക് നിറുത്തി വച്ചു.ഈ കാലാവധിയാണ് 2026ൽ തീരുന്നത്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |