ന്യൂഡൽഹി: നാവികസേനയ്ക്കു വേണ്ടി ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച കരയിൽ നിന്ന് ആകാശത്തേക്കുള്ള മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ ചാന്ദിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു വിക്ഷേപണം. 50 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാനുള്ള മിസൈൽ 2021 മുതൽ പരീക്ഷിച്ചു വരികയാണ്.
കരയിൽ നിന്നു തൊടുത്ത് അതിവേഗത്തിൽ നീങ്ങിയ മിസൈൽ ആകാശത്തിലെ ലക്ഷ്യത്തെ കൃത്യമായി തകർത്തുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി സംവിധാനം, മൾട്ടി-ഫംഗ്ഷൻ റഡാർ, ആയുധ നിയന്ത്രണ സംവിധാനം എന്നിവയുൾപ്പെടെയുള്ള അനുബന്ധ ഘടകങ്ങളും മികച്ച രീതിയിൽ പ്രവർത്തിച്ചു. ഡി.ആർ.ഡി.ഒയെയും നാവികസേനയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |