SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

മതസ്വാതന്ത്ര്യം കുറവെന്ന് യു.എസ്: റിപ്പോർട്ട് തള്ളി ഇന്ത്യ

READ ENGLISH VERSION
w

ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറഞ്ഞു വരുകയാണെന്ന യു.എസിലെ കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്‌.സി.ഐ.ആർ.എഫ്) റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 2025ലെ വാർഷിക റിപ്പോർട്ടിലെ ഇന്ത്യാവിരുദ്ധ പരാമർശം ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അറിയപ്പെടുന്ന എല്ലാ മതങ്ങളെയും പിന്തുടരുന്ന 1.40 കോടി ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ബഹുസ്വര ചട്ടക്കൂടിന്റെ യാഥാർത്ഥ്യം സംഘടന മനസിലാക്കുമെന്നോ വൈവിദ്ധ്യമാർന്ന സമൂഹങ്ങളുടെ സഹവർത്തിത്വത്തെ അംഗീകരിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല. ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ദീപസ്തംഭമെന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപ്പിനെ ദുർബലപ്പെടുത്താനുള്ള അത്തരം ശ്രമങ്ങൾ വിജയിക്കില്ല. ഇത്തരം നിലപാടുകളെ ആശങ്കയോടെ വേണം വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിലെ

പരാമർശം:

ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ ഗണ്യമായി താഴോട്ടു പോകുകയാണ്. ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും മതന്യൂനപക്ഷങ്ങൾ വ്യാപകമായ പീഡനങ്ങളും അക്രമങ്ങളും സഹിക്കുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ പൗരത്വ (ഭേദഗതി) നിയമം അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് മാത്രം പൗരത്വം ലഭ്യമാക്കുന്നതാണ്. സർക്കാർ രാജ്യവ്യാപകമായി ആസൂത്രണം ചെയ്ത ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലായാൽ ദശലക്ഷക്കണക്കിന് മുസ്ലിങ്ങൾ തടങ്കൽ,നാടുകടത്തൽ തുടങ്ങിയവയ്‌ക്ക് വിധേയമാകാനിടയുണ്ട്.

യു.എസ്.സി.ഐ.ആർ.എഫ്

വിദേശത്തെ മതസ്വാതന്ത്ര്യം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും റിപ്പോർട്ട് ചെയ്യാനും യുഎസ് കോൺഗ്രസ് സ്ഥാപിച്ച സ്വതന്ത്ര,ദ്വികക്ഷി ഫെഡറൽ ഗവൺമെന്റ് സ്ഥാപനം.മതപരമായ പീഡനം തടയുന്നതിനും മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും യു.എസ് പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസിനും ശുപാർശ നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360