SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

കത്വയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു 3 പൊലീസുകാർക്ക് വീരമൃത്യു

d

ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.

ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു, അവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കരസേന, ദേശീയ സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, പൊലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പൊലീസ് സേന എന്നിവരുടെ സംഘങ്ങൾ കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച രാവിലെ രാജ്ബാഗിലെ ജാഖോലെയിൽ സുരക്ഷാസേന ഭീകരരെ കണ്ടതോടെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നിഫർ നായ്ക്കൾ എന്നിവയുടെ പിന്തുണയോടെയായിരുന്നു ഓപ്പറേഷൻ. അതിനിടെസുരക്ഷാ ഏജൻസികൾ നിരവധി പേരെ ചോദ്യം ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച സൈന്യം രണ്ട് ഗ്രനേഡുകൾ ഉൾപ്പെടെ മറ്റ് വസ്തുക്കൾ കണ്ടെടുത്തു. അതേസമയം,പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും സ്ഥലത്ത് വെടിവയ്പ്പ് തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘമാണെന്നാണ് നിഗമനം. ഈ സംഭവത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞദിവസം പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികളെ കണ്ടെത്തുകയും അവർക്ക് നേരെ വടിവയ്പ്പ് നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രദേശം വളഞ്ഞ് അതീവ ജാഗ്രത നടപടികൾ അധികൃതർ കൈക്കൊണ്ടത്. മാർച്ച് 23ന് ജമ്മു-കാശ്മീരിലെ കത്വയിലെ ഹിരാനഗർ പ്രദേശത്ത് ജമ്മു-കാശ്മീർ പൊലീസും ആർമിയുടെ റൈസിംഗ് സ്റ്റാർ കോർപ്‌സിന്റെ സൈനികരും സംയുക്ത ഓപറേഷൻ ആരംഭിച്ചിരുന്നു. ബുധനാഴ്ച അനന്ത്‌നാഗിൽ നിരോധിത ഭീകര സംഘടനകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പല സ്ഥലങ്ങളിലും തെരച്ചിൽ നടത്തി.

അനന്ത്‌നാഗിലെ സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, 19 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേന, ഉത്തേർസൂ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ചൊവ്വാഴ്ച തീവ്രവാദ ഒളിത്താവളം കണ്ടെത്തി പൊളിച്ചുമാറ്റിയിരുന്നു.ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഈ ഒളിത്താവളത്തിൽ നിന്നാണ് തീവ്രവാദികൾക്ക് പിന്തുണ നൽകിയിരുന്നതെന്ന് അനന്ത്നാഗ് എസ്.എസ്.പി ജിവി സുന്ദീപ് പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സുരക്ഷാ സേന ഇടതൂർന്ന വനമേഖലയിൽ നടത്തിയ സമഗ്രമായ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360