SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

ബംഗ്ളാദേശുമായുള്ള സഹകരണം ഓർമ്മിപ്പിച്ച് മോദിയുടെ കത്ത്

d

ന്യൂഡൽഹി: സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവ അടിസ്ഥാനമാക്കി ബംഗ്ളാദേശുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് ഇടക്കാല സർക്കാർ തലവൻ പ്രൊഫ. മുഹമ്മദ് യൂനുസിന് അയച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് 26ന് ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ചാണ് മോദി കത്തയച്ചത്. ഇന്ത്യ-ബംഗ്ളാദേശ് ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറ പാകിയ ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും സാക്ഷ്യമാണ് ദേശീയ ദിനം. ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ആത്മാവ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന്റെ വഴികാട്ടിയായി തുടരുന്നു. ബന്ധം വിവിധ മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കാനും ജനങ്ങളെ അടുപ്പിക്കാനും ഇടയാക്കി. പരസ്പരം താത്പര്യങ്ങളെ അടിസ്ഥാനമാക്കി പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം നൽകിയതും ബംഗ്ളാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വ്യാപിച്ചതും അടക്കം വിഷയങ്ങൾ നയതന്ത്ര ബന്ധത്തെ പോലും ബാധിച്ചതിനിടെയാണ് പ്രധാനമന്ത്രിയുടെ കത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360