SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

മദ്ധ്യപ്രദേശിലെ 19 ആത്മീയ നഗരങ്ങളിൽ മദ്യനിരോധനം

d

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പത്തൊമ്പത് ആത്മീയ നഗരങ്ങളിൽ മദ്യനിരോധനം. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമാണിത്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഉജ്ജയിൻ, ചിത്രകൂട്, ഓംകാരേശ്വർ തുടങ്ങി 19 ക്ഷേത്രനഗരങ്ങളിലാണ് നിരോധനം. 47ഓളം മദ്യശാലകൾ അടയ്ക്കും. ജനുവരി 25നാണ് മദ്യനിരോധനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. പുതിയ നയപ്രകാരം സംസ്ഥാനത്തെ മദ്യവിൽപനശാലകളുടെ ലൈസൻസ് ഫീസ് 20 ശതമാനം വർദ്ധിക്കും.

മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. നമ്മുടെ യുവാക്കൾ രാജ്യത്തിന്റെ ഭാവിയാണ്. അവർ ചീത്തയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ലഹരിവിമുക്തിയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പാണിത്.

-മോഹൻ യാദവ്

മുഖ്യമന്ത്രി

തീവ്രതയുള്ള മദ്യത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതും പുതിയ നാടൻ മദ്യം അവതരിപ്പിക്കുന്നതും ഉൾപ്പെടെ മാറ്റത്തിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

-ജഗദീഷ് ദിയോഡ

ധനകാര്യ, എക്‌സൈസ് മന്ത്രി

നിരോധനമുള്ള നഗരങ്ങൾ

ഉജ്ജയിൻ

ഓംകാരേശ്വർ

 മഹേശ്വർ

 മണ്ഡലേശ്വർ

 ഓർച്ച

 മൈഹാർ

 ചിത്രകൂട്

 ദാതിയ

 പന്ന

മണ്ഡല

 മുൾട്ടായി

മണ്ഡല്സൗർ

അമർകാന്തക്

ഗ്രാമപഞ്ചായത്ത് പരിധികൾ

 സൽക്കൻപൂർ

 കുന്ദൽപൂർ

 ബന്ദക്പൂർ

ബർമങ്കലൻ

 ബർമൻഖുർഡ്

 ലിംഗ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360