SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

പ്രയാഗ്‌രാജിലെ ബുൾഡോസർ പ്രയോഗം: മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പ്രവൃത്തി- സുപ്രീംകോടതി

supreme-court

ന്യൂഡൽഹി : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിയമങ്ങൾ കാറ്റിൽപറത്തി ബുൾഡോസർ ഉപയോഗിച്ച് ആറ് വീടുകൾ ഇടിച്ചുനിരത്തിയെന്ന ഹർജിയിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പ്രവൃത്തിയെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓകയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആറ് ഹർജിക്കാർക്കും 10 ലക്ഷം വീതം ആകെ 60 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം. പ്രയാഗ്‌രാജ് വികസന അതോറിട്ടിയാണ് തുക നൽകേണ്ടത്. അവിടുത്തെ ബുൾഡോസർ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. പാർപ്പിടത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് പ്രയാഗ്‌രാജ് വികസന അതോറിട്ടി മനസിലാക്കണം. വിഷയത്തിൽ കൃത്യമായ നടപടിക്രമങ്ങൾ അധികൃതർ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

 മണിക്കൂറുകൾക്കകം തകർത്തു

2021 മാർച്ചിൽ കൊടും കുറ്റവാളിയും രാഷ്‌ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അഭിഭാഷകൻ,​ കോളേജ് അദ്ധ്യാപകൻ തുടങ്ങിയവർ താമസിച്ചിരുന്ന വീടുകൾക്ക് നേരെ ബുൾഡോസർ പ്രയോഗമുണ്ടായത്. വീടിന്റെ അവിടെ നോട്ടീസ് പതിച്ച് മണിക്കൂറുകൾക്കകം തകർത്തു. ഇത്തരം നോട്ടീസ് ഒട്ടിക്കൽ പ്രവണത അവസാനിപ്പിക്കേണ്ട സമയമായെന്ന് കോടതി പറഞ്ഞു. വ്യക്തിയെ നേരിട്ടു കണ്ടോ, രജിസ്ട്രേഡ് പോസ്റ്റായോ നോട്ടീസ് കൈമാറാത്തതിനെ വിമർശിച്ചു. വീട്ടുകാരെ കേൾക്കാനോ,​ നിയമനടപടിക്ക് സാവകാശം നൽകാനോ തയ്യാറാകാത്തതിനെ കോടതി നേരത്തെയും ചോദ്യം ചെയ്‌തിരുന്നു. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. തിരുത്തേണ്ട പ്രധാന വിഷയമാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360