SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

അണ്ണാമലൈ അദ്ധ്യക്ഷ പദം ഒഴിഞ്ഞേക്കും

annamalai

ചെന്നൈ: കെ.അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദം ഒഴിഞ്ഞേക്കും. അണ്ണാ ഡി.എം.കെയെ എൻ.ഡി.എ മുന്നണിയിലേക്ക് തിരിച്ചെത്തിക്കുന്നതിനു വേണ്ടിയാണിതെന്നാണ് സൂചന. അണ്ണാമലൈയ്ക്ക് ദേശീയ നേതൃത്വത്തിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തിന് കേന്ദ്രമന്ത്രിപദം നൽകാനും ധാരണയായെന്നാണ് സൂചന.

അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് അണ്ണാമലൈയെ അമിത്ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുമെന്ന് അറിയിച്ച ശേഷമാണ് അണ്ണാമലൈ ചെന്നൈയിലേക്ക് മടങ്ങിയത്.

2023ൽ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അണ്ണാ ഡി.എം.കെ എൻ.ഡി.എ സഖ്യം വിട്ടത്. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയ്ക്കോ ബി.ജെ.പിക്കോ തമിഴ്നാട്ടിൽ നിന്നും സീറ്റുകളൊന്നും ലഭിച്ചില്ല. അതേ സമയം ബി.ജെ.പി വോട്ടിംഗ് ശതമാനത്തിൽ വർദ്ധനയുണ്ടാക്കിയിരുന്നു. ടി.വി.കെയുമായി വിജയ് എത്തി ഡി.എം.കെയുടെ പ്രധാന എതിരാളിയായി മാറുമ്പോൾ ബി.ജെ.പിയുമായി സഖ്യം ചേരുകയല്ലാതെ അണ്ണാ ഡി.എം.കെയ്ക്ക് വേറെ വഴിയുണ്ടായിരുന്നില്ല.

നൈനാർ നാഗേന്ദ്രൻ പുതിയ അദ്ധ്യക്ഷൻ?

തിരുനൽവേലി എം.എൽ.എയായ നൈനാർ നാഗേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനാകുമെന്നാണ് സൂചന. അണ്ണാ ഡി.എം.കെ മുൻ നേതാവ് കൂടിയായ ഇദ്ദേഹം 2017ലാണ് ബി.ജെ.പിയിൽ എത്തിയത്. കഴിഞ്ഞ തവണ തിരുനൽവേലി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ANNAMALAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360