
ന്യൂഡൽഹി : ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ 'ഇന്ത്യ' സഖ്യം എതിർക്കും. ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാൽ അറിയിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. പാർലമെന്റിൽ എതിർത്ത് വോട്ടു ചെയ്യുമെന്ന് സി.പി.എമ്മിലെ കെ. രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |