
ന്യൂഡൽഹി : 2020ലെ ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാവും സംസ്ഥാനത്തെ നിയമ മന്ത്രിയുമായ കപിൽ മിശ്രയുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ട് ഡൽഹി റൗസ് അവന്യു കോടതി. കപിൽ മിശ്രയുടെ പ്രസംഗം കലാപം ആളിക്കത്തിച്ചു തുടങ്ങിയ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. കേസിൽ തുടരന്വേഷണം നടത്തണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. യമുനാ വിഹാർ സ്വദേശി മുഹമ്മദ് ഇല്യാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |