SignIn
Kerala Kaumudi Online
Friday, 23 October 2026 9.09 AM IST

നുഴഞ്ഞുകയറ്രം തകർത്ത് സേന; ബരാമുള്ളയിൽ 2 ഭീകരരെ വധിച്ചു

e

ന്യൂഡൽഹി : ജമ്മു കാശ്‌മീരിൽ അതീവ ജാഗ്രത തുടരുന്നതിനിടെ, ഇന്ത്യ - പാക് അതിർത്തിക്ക് സമീപം ബരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഉറി സെക്‌ടർ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചതെന്ന് സേന വ്യക്തമാക്കി. ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട സുരക്ഷാസേനയും ഭീകരരുമായി ഏറ്രുമുട്ടലുണ്ടായി. ഇവരിൽ നിന്ന് ആയുധങ്ങൾ, വെടിക്കോപ്പുകൾ, പാക് കറൻസി തുടങ്ങിയവ കണ്ടെടുത്തു. കൂടുതൽ ഭീകരരുണ്ടോയെന്ന് കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി.

കു​ൽ​ഗാ​മി​ൽ​ ​ഏറ്റുമുട്ടൽ

ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ടി.​ആ​ർ.​എ​ഫ് ​ഭീ​ക​ര​രു​മാ​യി​ ​കു​ൽ​ഗാം​ ​ജി​ല്ല​യി​ലെ​ ​ടാ​ങ്മാ​ർ​ഗ് ​പ്ര​ദേ​ശ​ത്ത് ​സു​ര​ക്ഷാ​ ​സേ​ന​ ​ഏ​റ്റു​മു​ട്ട​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​ടി.​ആ​ർ.​എ​ഫി​ന്റെ​ ​ക​മാ​ൻ​ഡ​ർ​ ​അ​ട​ക്കം​ ​നേ​താ​ക്ക​ളെ​ ​സേ​ന​ ​വ​ള​ഞ്ഞ​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360