
ന്യൂഡൽഹി: രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് ഡ്രില്ലിന്റെ ഭാഗമായി ഇന്നലെ രാത്രി എട്ട് മുതൽ 8.15 വരെ ന്യൂഡൽഹിയിൽ വൈദ്യുതി പൂർണമായി വിച്ഛേദിച്ച് ബ്ലാക്ക് ഔട്ട് നടത്തി. ആശുപത്രികൾ,രാഷ്ട്രപതി ഭവൻ,പ്രധാനമന്ത്രിയുടെ ഓഫീസ്,മെട്രോ സ്റ്റേഷനുകൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയെ ബ്ലാക്ക് ഔട്ട് ഡ്രില്ലിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം പാർലമെന്റ്,ഇന്ത്യാ ഗേറ്റ്,എംബസികൾ, പ്രധാന ഭരണകെട്ടിടങ്ങൾ എന്നിവ ഇരുട്ടിലായി. ഇന്നലെ വൈകിട്ട് നാലിന് ഡൽഹിയിലെ 55 കേന്ദ്രങ്ങളിൽ മോക് ഡ്രിൽ നടത്തി.
സീറ്റ് സംവരണത്തിൽവിവേചനമില്ല:
മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത. പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ചാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വവേചനമാണെന്ന് ആരോപിച്ച് കരുനാഗപ്പള്ളി സ്വദേശി ഇ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ മുൻനിര സീറ്റുകൾ സംവരണംചെയ്തിരിക്കുന്നതെന്ന് റപ്പോർട്ടിൽ പറയുന്നു. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികൾക്കായി
റോബോട്ടിക്സിൽ ബൂട്ട് ക്യാമ്പ്
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) എട്ട് മുതൽ 10 ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ അഞ്ച് ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ മേയ് 12 മുതൽ 16 വരെയാണ് ക്യാമ്പ്.തത്സമയക്ലാസുകൾ, സാങ്കേതികവിദഗ്ധർ നയിക്കുന്ന സെഷനുകൾ, സിമുലേഷനുകളിലൂടെയും പ്രോജക്ടിലൂടെയുമുള്ള പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്സിന്റെ സവിശേഷതകളാണ്. രജിസ്ട്രേഷൻ ഫീസ് 3350 രൂപ. മേയ് 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://icfoss.in/event-details/209 ഫോൺ: 7356610110, 0471 - 2413012/ 13/ 14/ 9400225962.
ജേർണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 23. ഉയർന്ന പ്രായപരിധി 28 വയസ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം www.trivandrumpressclub.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 1000 രൂപ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ : ijtrivandrum@gmail.com ഫോൺ:7591966995, 9946108218, 0471- 4614152
എം.ടെക് പ്രവേശനം: അപേക്ഷ 14വരെ
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് 14വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസും അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും dtekerala.co.in/site/login, www.dtekerala.gov.inൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |