SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

തിരിച്ചടി അവനുവേണ്ടി: ആദിലിന്റെ കുടുംബം

d

ശ്രീനഗർ: ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായ കുതിരക്കാരൻ ആദിൽ രാജ്യത്തിന്റെ നൊമ്പരമാണ്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സൈന്യത്തിനും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബം. ഇത് തങ്ങൾക്ക് നഷ്ടപ്പെട്ട മകന് വേണ്ടിയുള്ള തിരിച്ചടിയാണെന്ന് ആദിലിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പ്രതികരിച്ചു. ഇത്തരത്തിലൊരു സൈനിക നടപടി കൃത്യ സമയത്ത് നടപ്പാക്കിയതിന് രാജ്യത്തിന്റെ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഏറെ നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കിയെന്ന് ആദിൽ ഹുസൈന്റെ സഹോദരൻ സയ്യിദ് നൗഷാദ് പ്രതികരിച്ചു.

പഹൽഗാമിൽ ഭീകരന്റെ റൈഫിൾ തട്ടിമാറ്റാൻ ശ്രമിക്കവേയാണ് സയ്യിദ് കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സയ്യിദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360