
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തശേഷം നയതന്ത്ര തലത്തിൽ ശ്രദ്ധേയമായ നീക്കങ്ങൾ നടത്തി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യു.എസ് വിദേശകാര്യ ഉപദേഷ്ടാവ് മാർക്കോ റൂബിയോയേയും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്യിയെയും വിവരം അറിയിച്ചു. ഗൾഫ് രാജ്യങ്ങളോടും ഇന്ത്യ വിശദീകരിച്ചു.
'ഓപ്പറേഷൻ സിന്ദൂർ' വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചിരുന്നു. പ്രതിപക്ഷ കക്ഷികളോട് വിശദീകരിക്കാൻ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായുള്ള മന്ത്രിതല സുരക്ഷാ സമിതി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രത്യേക യോഗം ചേർന്നു. അവധി റദ്ദാക്കി ക്യാമ്പുകളിൽ മടങ്ങിയെത്താൻ അർദ്ധ സൈനികർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്തയാഴ്ച നടത്താനിരുന്ന നോർവേ, ക്രൊയേഷ്യ, നെതർലാൻഡ്സ് സന്ദർശനം പ്രധാനമന്ത്രി റദ്ദാക്കിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |