
ന്യൂഡൽഹി: ഇന്ത്യൻ തിരിച്ചടിയിൽ പതറിയ പാകിസ്ഥാൻ അതിർത്തിയിൽ പാവങ്ങൾക്കു നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. പീരങ്കികളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിച്ചടിയിൽ പാക് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. അതിർത്തിയിൽ നിന്ന് ഗ്രാമീണർ ഒഴിയുകയാണ്.
ആസ്ബറ്റോസ് മേഞ്ഞ വീടുകൾ പലതും പൂർണമായി തകർന്നു. ഭിത്തികളിൽ ഷെല്ലുകൾ തുറച്ചതിന്റെ പാടുകളുണ്ട്. പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമത്തിൽ ഭയചകിതരായി സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ കൈയിൽ കിട്ടിയ സാധനങ്ങളെടുത്ത് ഓടി.
പൂഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഏഴ് പേർ മരിച്ചത് ഇവിടെയാണ്. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ പത്ത് പേർക്കും രജൗരി ജില്ലയിൽ മൂന്ന് പേർക്കും പരിക്കേറ്റു.പാകിസ്ഥാൻ അതിർത്തിയിലുള്ള അവസാന ഇന്ത്യൻ ഗ്രാമമായ ടിണ്ടിവാലയിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |