
ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രയേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരെ ചെയ്തുകൂട്ടിയ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് ഭീകരർ അറിയട്ടെ.
- റൂവൻ അസർ, അംബാസഡർ, ഇസ്രയേൽ
എന്തോ സംഭവിക്കാൻ പോകുകയാണെന്ന് ആളുകൾക്ക് അറിയാമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഇന്ത്യയും പാകിസ്ഥാനും പതിറ്റാണ്ടുകളായി പോരാടുകയാണ്. അത് വളരെ വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ്, യു.എസ്
ഇന്ത്യ-പാക് സംഘർഷ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സമാധാനത്തിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വവുമായി ബന്ധപ്പെടുന്നത് തുടരും.
- മാർക്കോ റൂബിയോ, സ്റ്റേറ്റ് സെക്രട്ടറി, യു.എസ്
ഇന്ത്യൻ സൈനിക നടപടികളിൽ ആശങ്കയുണ്ട്. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ല.
- വക്താവ്, യു.എൻ
ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണ്. നിലവിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാത്തരം ഭീകരതയേയും എതിർക്കുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും താത്പര്യങ്ങൾ മുൻനിറുത്തി പ്രവർത്തിക്കാനും ശാന്തതയും സംയമനവും പാലിക്കാനും, സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും ഇരു രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നു.
- വിദേശകാര്യ മന്ത്രാലയം, ചൈന
ഇന്ത്യ- പാക് സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ വളരെ ആശങ്കയുണ്ട്. മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- വിദേശകാര്യ മന്ത്രാലയം, റഷ്യ
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലിൽ നിന്ന് ആർക്കും ഒന്നും നേടാനില്ല. രണ്ടു പേരും പ്രധാന സൈനിക ശക്തികളാണ്. അതുകൊണ്ടാണ് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത്.
- ഷോൺ-നോയൽ ബാരറ്റ്, വിദേശകാര്യ മന്ത്രി, ഫ്രാൻസ്
ഇരു രാജ്യങ്ങളും സംയമനം പാലിക്കണം. അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണം.
- വിദേശകാര്യ മന്ത്രാലയം, യു.എ.ഇ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |