SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

സർവകക്ഷി സംഘത്തിലെ ഗുലാം നബി ആസാദിന് ശാരീരിക അസ്വാസ്ഥ്യം

d

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിലുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഗുലാം നബിയെ സൗദി, അൾജീരിയ ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതായി സംഘത്തെ നയിക്കുന്ന ബി.ജെ.പി എം.പി ബൈജയന്ത് പാണ്ട അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്‌ത കുവൈറ്റിലെ കടുത്ത ചൂട് ആരോഗ്യത്തെ ബാധിച്ചെന്നും ദൈവകൃപയാൽ സുഖം പ്രാപിക്കുന്നുവെന്നും ഗുലാം നബി പറഞ്ഞു. എല്ലാവരുടെയും ആശങ്കയ്ക്കും പ്രാർത്ഥനകൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഗുലാം നബിയെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചു.

ബൈജയന്ത് പാണ്ടയുടെ നേതൃത്വത്തിലുള്ള സംഘം സൗദിയിൽ

വിദേശകാര്യ സഹമന്ത്രി അദേൽ ബിൻ അഹമ്മദ് അൽ-ജുബൈറുമായി കൂടിക്കാഴ്ച നടത്തി. ഷൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ അൽ-സുലാമിയെയും സൗദി അറേബ്യ-ഇന്ത്യ സൗഹൃദ സമിതി അദ്ധ്യക്ഷൻ മേജർ ജനറൽ അബ്ദുൾറഹ്മാൻ അൽഹർബിയെയും കണ്ടു.

അതിനിടെ കോംഗോ സന്ദർശനം പൂർത്തിയാക്കിയ ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം സിയറ ലിയോണിലേക്ക് തിരിച്ചു. ബി.ജെ.പി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം ഇറ്റലിയിലെ റോമിൽ ചർച്ചകൾ തുടരുന്നു. ജെ.ഡി.യു എംപി സഞ്ജയ് കുമാർ ഝാ നയിക്കുന്ന സർവകക്ഷി പാർലമെന്ററി സംഘം ഇന്തോനേഷ്യൻ വിദേശകാര്യ ഉപമന്ത്രി ആരിഫ് ഹവാസ് ഒഗ്രോസെനോയുമായി കൂടിക്കാഴ്ച നടത്തി. സംഘം ജക്കാർത്തയിൽ ആസിയാൻ സെക്രട്ടറി ജനറൽ കാവോ കിം ഹോർണിനെയും കണ്ടു. സിംഗപ്പൂരിൽ

നിന്നാണ് സംഘം ഇന്തോനേഷ്യയിൽ എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360