SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

പഹൽ​ഗാം ആക്രമണം; ആദിലിന്റെ ഭാര്യയ്ക്ക് ജോലി

p

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആദിൽ ഹുസൈന്റെ ഭാര്യ ഗുൽനാസ് അക്തറിന് ജോലി നൽകി സർക്കാർ. ​

ഹപത്‌നാർ പ്രദേശത്തുള്ള ആദിൽ ഷാ വീട്ടിലെത്തി ജമ്മു കാശ്മീർ ​ഗവർണർ മനോജ് സിൻഹ നിയമന ഉത്തരവ് കൈമാറി.പഹൽ​ഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിലെ ഏക മുസ്ലിമും ആദിലാണ്. ടൂറിസ്റ്റുകള്‍ക്ക് കുതിര സവാരി നടത്തിയായിരുന്നു ഉപജീവനം. കുതിരപ്പുറത്ത് വിനോദ സഞ്ചാരികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദിൽ കൊല്ലപ്പെട്ടത്.

ആദിലിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്ന് സർവകക്ഷിയോ​ഗത്തിൽ പ്രമേയം പാസാക്കിയിരുന്നു. 28 പേരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PAHALGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360