SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

ലഫ്റ്റ. ജനറൽ സി.ജി മുരളീധരൻ മെഡി. സർവീസസ് ഡയറക്ടർ ജനറൽ

s

ന്യൂഡൽഹി: മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലഫ്റ്റനന്റ് ജനറൽ സി.ജി മുരളീധരൻ ചുമതലയേറ്റു. സെപ്തംബർ 30ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ സാധന എസ്. നായരിൽ നിന്നാണ് പദവി ഏറ്റെടുത്തത്. തൃശൂർ ചിയ്യാരം സ്വദേശിയാണ്.

പൂനെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥിയായ സി.ജി മുരളീധരൻ 1987ൽ ആർമി മെഡിക്കൽ കോറിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ടി.പി.എസ്, വെറ്ററൻസ്, അവരുടെ ആശ്രിതർ എന്നിവർക്ക് സമഗ്രമായ വൈദ്യസഹായം നൽകുന്നതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റേഡിയോളജിസ്‌റ് കൂടിയായ മുരളീധരൻ പറഞ്ഞു. സാങ്കേതിക പുരോഗതിയും ആധുനിക യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവും കാരണം സുരക്ഷാ മേഖലയിൽ വെല്ലുവിളികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ സ്ഥാപനങ്ങളെ സജ്ജമാക്കാനും ഊന്നൽ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360