SignIn
Kerala Kaumudi Online
Friday, 23 October 2026 9.34 PM IST

നീരജ് ചോപ്രയ്ക്ക് ലെഫ്. കേണൽ പദവി

dd

ന്യൂഡൽഹി: ജാവലിൻ ത്രോ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ സൈന്യത്തിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചേർന്ന് ബഹുമതി കൈമാറി. സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമാണ് നീരജ് എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നീരജിന്റെ കുടുംബവും എത്തിയിരുന്നു.

ഏപ്രിൽ 16 മുതൽ പദവി പ്രാബല്യത്തിലായി. 2016 ഓഗസ്റ്റ് 26ന് നായിബ് സുബേദാർ റാങ്കിലാണ് നീരജ് സൈന്യത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ചേർന്നത്. കായിക മേഖലയിലെ നേട്ടങ്ങൾക്ക് അംഗീകാരമായി രാജ്യം ഖേൽ രത്‌ന, പദ്മശ്രീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. 2020ലെ ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയതിന് പിന്നാലെ 2022ൽ സൈന്യം നീരജിന് പരം വിശിഷ്ട സേവ മെഡലും സമ്മാനിച്ചിരുന്നു. സുബേദാർ മേജർ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEERAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360