SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം ആറ് പേർക്ക്

s

ബംഗളൂരു: ഗവേഷണ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം (ഐ.എസ്.എഫ്)​ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലുള്ള ആറ് പേരാണ് ജേതാക്കൾ. സ്വർണ മെഡലും ഒരു ലക്ഷം യു.എസ് ഡോളറും ( 88.6 ലക്ഷം രൂപ) പ്രശസ്തി പത്രവുമാണ് പുരസ്കാരം.

ബംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസിലെ അസോസിയേറ്റ് പ്രൊഫസർ അഞ്ജന ബദ്രി നാരായണൻ (ലൈഫ് സയൻസ്), മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോസിയേറ്റ് പ്രൊഫസർ സബ്യസാചി മുഖർജി (ഗണിതശാസ്ത്രം), മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ പ്രൊഫസർ നിഖിൽ അഗർവാൾ (സാമ്പത്തിക ശാസ്ത്രം), ടൊറന്റോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സുശാന്ത് സച്ച്‌ദേവ (എൻജിനിയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ്), ഷിക്കാഗോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ആൻഡ്രൂ ഒല്ലെറ്റ് (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്), കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ പ്രൊഫസർ കാർത്തിഷ് മന്ദിറാം (ഭൗതികശാസ്ത്രം) എന്നിവരാണ് ജേതാക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360