SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

വൻതാരയ്ക്കെതിരെയുള്ള മറ്റൊരു ഹർജിയും തള്ളി

a

 റിലയൻസ് ഫൗണ്ടേഷന് ആശ്വാസം

ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ ഗുജറാത്ത് ജാംനഗറിലെ മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയിലെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന മറ്റൊരു ഹർജി കൂടി സുപ്രീംകോടതി തള്ളി. കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി)​ മുൻപ് അന്വേഷിച്ച വിഷയമാണ്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ എസ്.ഐ.ടി കണ്ടെത്തിയിട്ടില്ലെന്ന്,​ സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു കൊണ്ട് കോടതി പറഞ്ഞു. ആനകളെ അടക്കം അവിടേക്ക് എത്തിക്കുന്നത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ്. പ്രവർത്തനങ്ങൾ നിയമപരമായാണെന്ന് വ്യക്തമാക്കുന്ന എസ്.ഐ.ടി റിപ്പോർട്ട് 2025 സെപ്‌തംബറിൽ സുപ്രീംകോടതി സ്വീകരിച്ചിരുന്നു. അഡ്വ. സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാൽപര്യഹർജിയിലായിരുന്നു അന്നത്തെ അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VINTARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360