SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

കൊവിഡ് മരണം: ഒരു കോടി നഷ്‌ടപരിഹാരം

x

ന്യൂഡൽഹി: ദുരിതാശ്വാസ കേന്ദ്രത്തിന്റെ ചുമതലയ്ക്കിടെ കൊവിഡ് ബാധിച്ച് മരിച്ച ഡൽഹി സർക്കാർ സ്‌കൂൾ വൈസ് പ്രിൻസിപ്പാളിന്റെ കുടുംബത്തിന് ഒരു കോടിരൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഡൽഹി സർക്കാർ നഷ്ടപരിഹാരം നിഷേധിച്ചത് റദ്ദാക്കിയാണ് ഹൈക്കോടതി ജഡ്‌ജി പുരുഷീന്ദ്ര കുമാർ കൗരവിന്റെ നടപടി. ആറുമാസത്തിനുള്ളിൽ തുക കൈമാറണം.

ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിൽ സർക്കാർ സ്കൂളിലെ വൈസ് പ്രിൻസിപ്പാളായിരുന്ന ഡോ. രാജാ റാം സിംഗ് രണ്ടാം കൊവിഡ് തരംഗ സമയത്ത് സർക്കാർ റേഷൻ വിതരണം നടത്തിയ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല വഹിച്ചിരുന്നു. ജോലിക്കിടെ 2021 മെയിൽ കൊവിഡ് ബാധിച്ച അദ്ദേഹം ആശുപത്രിയിൽ വച്ച് മരിച്ചു. വൈസ് പ്രിൻസിപ്പൽ എന്ന നിലയിൽ പതിവ് ജോലികളാണ് ചെയ്‌തെന്നും കൊവിഡ് ജോലിക്ക് നിയോഗിച്ചിട്ടില്ലെന്നും പറഞ്ഞാണ് സർക്കാർ നഷ്‌ടപരിഹാരം നിഷേധിച്ചത്.

പകർച്ചവ്യാധി സമയത്ത് സ്കൂളിൽ സ്ഥാപിച്ച ദുരിതാശ്വാസ കേന്ദ്രത്തിന്റെ മേൽനോട്ടം വഹിച്ചത് ഔദ്യോഗിക ചുമതലയാണെന്ന് കോടതി കണ്ടെത്തി. ജോലിക്കിടെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിനാൽ നഷ‌്ടപരിഹാരം നിഷേധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360