SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

കാർ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

s

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11:30ന് നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ശിവാജി നഗറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇൻഡോറിൽ നിന്നുള്ള കുടുംബം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

കിണർ പൂർണമായും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും മണിക്കൂറുകളെടുത്താണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. ക്രെയിനുകൾ ഉപയോഗിച്ച് വാഹനം പുറത്തെടുത്തപ്പോഴേക്കും ഒമ്പതുപേരും മരിച്ചിരുന്നു. ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരിച്ചവരുടെ അവകാശികൾക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണം ആരംഭിച്ചു. അതിനിടെ റോഡിന് നടുവിൽ കിണർ വരുന്നതെങ്ങനെയെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വലിയ തെറ്റുണ്ടായിട്ടുണ്ടെന്നും ആരോപണമുയർന്നു. സുനിൽ ദത്താത്രേ ദർഗോഡ് (32), രേഷ്മ (27), ആശ അനിൽ ദർഗോഡ് (32), ഗുണവതി (11), ശ്രേയഷ് (11), ശ്രാവണി (11), സൃഷ്ടി (14), സമൃദ്ധി (7), ശ്രദ്ധ (13) എന്നിവരാണ് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360