SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ഇംപീച്ച്മെന്റ്: രാജിവച്ച് രക്ഷപ്പെട്ടവർ വേറെയും

d

ന്യൂ‌ഡൽഹി: പാർലമെന്റിൽ മുൻപും ജ‌ഡ്‌ജിമാർക്കെതിരെ ഇംപീച്ച്മെന്റിന് നീക്കമുണ്ടായെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു. ചിലതിൽ ഇരുസഭകളും കടക്കാൻ ആവശ്യമായ വോട്ട് ലഭിച്ചില്ല. മറ്റു ചിലതിൽ സമിതി റിപ്പോർട്ട് ആരോപണവിധേയർക്ക് അനുകൂലമായിരുന്നു. രാജിവച്ച് രക്ഷപ്പെട്ടപ്പെട്ടവരുമുണ്ട്.

1. ജസ്റ്റിസ് വി. രാമസ്വാമി (1991): പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപണം. ഇംപീച്ച്മെന്റ് പ്രമേയം ലോക്‌സഭയിൽ വന്നപ്പോൾ കോൺഗ്രസ് എം.പിമാർ വിട്ടുനിന്നതോടെ പരാജയപ്പെട്ടു

2. ജസ്റ്റിസ് സൗമിത്ര സെൻ (2011): കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഫണ്ട് തിരിമറി ആരോപണത്തിൽ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിട്ടെങ്കിലും രാജിവച്ചതിനാൽ രക്ഷപ്പെട്ടു

3. ജസ്റ്റിസ് പി.ഡി. ദിനകരൻ (2011): ഭൂമി തട്ടിപ്പ് ആരോപണത്തിൽപ്പെട്ടു. രാജ്യസഭാദ്ധ്യക്ഷൻ സമതി രൂപീകരിച്ചെങ്കിലും രാജി വച്ചൊഴിഞ്ഞതിനാൽ ഇംപീച്ച്മെന്റുണ്ടായില്ല

4. ജസ്റ്റിസ് ജെ.ബി. പർദിവാല (2015): സംവരണമാണ് ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതെന്ന വിധിയിലെ പരാമർശത്തിൽ ഇംപീച്ച്മെന്റ് പ്രമേയം വന്നു. ഗുജറാത്ത് ഹൈക്കോടതി ജ‌ഡ്‌ജി ആയിരിക്കെയായിരുന്നു വിവാദ നിരീക്ഷണം. അത് നീക്കിയതോടെ ഇംപീച്ച്മെന്റ് പ്രമേയം ഉപേക്ഷിച്ചു

5. ജസ്റ്റിസ് എസ്.കെ ഗാൻഗെലേ (2017): മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായിരിക്കെ വനിതാ ജുഡിഷ്യൽ ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം. രാജ്യസഭ രൂപീകരിച്ച അന്വേഷണസമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ഇംപീച്ച്മെന്റ് നീക്കം മുന്നോട്ടുപോയില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360