SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മതപരിവർത്തനം: 2 പാസ്റ്റർമാർ അറസ്റ്റിൽ

r

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഗുണയിൽ മതപരിവർത്തനത്തിന് ശ്രമിച്ച രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാർ പിടിയിൽ. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയിലാണിത്. ക്യാൻസർ പോലുള്ള രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചത്. കൂടാതെ ദരിദ്രരായ ആദിവാസികൾക്ക് ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360