SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.00 PM IST

ജനനായകൻ സിനിമാ ചോർച്ച; മുഖ്യപ്രതി അറസ്റ്റിൽ

d

ചെന്നൈ: വിജയ് നായകനായ ജനനായകൻ സിനിമ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ. ഫ്രീലാൻസ് എഡിറ്ററായ യുവാവാണ് മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് യുവാവ് സ്റ്റുഡിയോയിലുണ്ടായിരുന്നു. ഇവിടെ വച്ച് ജനനായകന്റെ റീൽ കൈക്കലാക്കി പകർപ്പ് നിർമിച്ചുവെന്ന് പൊലീസ് പറയുന്നു.

ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒമ്പത് പേർ അറസ്റ്റിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360