SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ, ഫുൾ മാർക്ക് നേടി മലയാളി മിടുക്കി

cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം മാ‌ർക്കും നേടി മലയാളി വിദ്യാർത്ഥിനി കേരളത്തിന് അഭിമാനമായി. ഹരിയാന ഗുരുഗ്രാമിൽ താമസിക്കുന്ന ആലുവ സ്വദേശി ആർഷ സൈറ ജെ. കോശിയാണ് ഫുൾ മാർക്ക് നേടിയത്. ഇംഗ്ളീഷ്, ഫ്രഞ്ച്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്കു പുറമെ അഡിഷണൽ സബ്‌ജക്‌ടായി തിരഞ്ഞെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അടക്കം 600ൽ 600 മാർക്കും നേടിയാണ് ദേശീയതലത്തിൽ ആർഷ ശ്രദ്ധേയയായത്. ഗുരുഗ്രാം പാലം വിഹാറിലെ ദ മൗര്യ സ്‌കൂളിലെ വിദ്യാ‌ർത്ഥിയാണ്. 12ാം ക്ലാസിനു ശേഷം എൻജിനിയറിംഗ് കോഴ്സിനു ചേരണമെന്നാണ് ആർഷയുടെ ആഗ്രഹം. ആരോമൽ അമൽ ജെ. കോശി - റിയാ ആരോമൽ ദമ്പതികളുടെ മകളാണ്. റിലയൻസ് കൺസ്യൂമറിന്റെ ബംഗളൂരു ബ്രാഞ്ചിലെ ചീഫ് ട്രേഡറാണ് പിതാവ്. മാതാവ് ഗുരുഗ്രാമിലെ ദിക്ഷ എൻ.ജി.ഒക്ക് കീഴിലെ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. 2012 മുതൽ ഗുരുഗ്രാമിൽ താമസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360