SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.11 AM IST

നാഗർകോവിലിനെ ഇളക്കി മറിച്ച് മോദി

s

നാഗർകോവിൽ: മോദി ജി നമ്മുടെ മുത്താണ് ആർപ്പുവിളിയോടെ ജനങ്ങൾ.കഴിഞ്ഞ ദിവസം വൈകുന്നേരം സിനിമയെ വെല്ലുന്ന റോഡ് ഷോയാണ് നാഗർകോവിലിൽ നടന്നത്.വൈകുന്നേരം 3 മണിക്ക് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ മോദി ഹെലികോപ്റ്ററിൽ നാഗർകോവിൽ പൊലീസ് എ.ആർ.ക്യാമ്പ് മൈദാനത്തിൽ എത്തിക്കയും 4:45 ഓടെ റോഡ് മാർഗം വേപ്പമൂട് ജംഗ്ഷനിൽ എത്തി.

തുടർന്ന് അംബേദ്കറുടെ ശില്പത്തിന് പുഷ്പാർച്ചന നടത്തിയ ശേഷം ഓപ്പൺ ജീപ്പിൽ റോഡ് ഷോ ആരംഭിച്ചു.മോദിയുടെ ഒപ്പം എടപ്പാടി പഴനി സ്വാമി,അണ്ണാമല,നൈനാർ നഗേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.റോഡ് ഷോ നടന്ന സ്ഥലങ്ങളിൽ ജനങ്ങൾ വിവിധ പുഷ്പങ്ങൾ വാരി വിതറി തങ്കളുടെ നേതാവിനെ ഒരു നോക്ക് കണ്ട സന്തോഷത്തിലാണ് നാഗർകോവിൽ ജനങ്ങൾ.

ഒരു മണിക്കൂർ നീണ്ടു നിന്ന റോഡ് ഷോയിൽ കന്യാകുമാരി ജില്ലയിലെ സ്ഥാനാർത്ഥികൾ മോദിയുടെ ഒപ്പം ഓപ്പൺ ജീപ്പിൽ ഇല്ലാത്തത് പ്രവ്രതകർക്ക് മനസ്സിൽ കളങ്കം ഉണ്ടാക്കി. വടശ്ശേരിയിൽ എത്തുന്നതിനും മുൻപ് ജനങ്ങൾ മോദിജി എന്ന് ആർപ്പുവിളിച്ചതോടെ പ്രധാനമന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. റോഡിന്റെ ഇരുവശത്തായിട്ട് നിന്ന ജനങ്ങൾക്ക് കൈ കൊടുക്കുയും ചെയ്യ്തു.

50000 ജനങ്ങൾ വന്നത് കാരണം പൊലീസിസിന് തിരക്ക് നിയന്ത്രിക്കാൻ പരിശ്രമമായിരുന്നു.വടശ്ശേരിയിൽ വച്ച് കന്യാകുമാരി ജില്ലയിൽ എൻഡിയെ സഖ്യത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം എന്നും വികസിറ്റ് തമിഴ്നാട് എന്ന് ജനങ്ങളോട് പറയുക്കയും ചെയ്യതു.

ഡിഐജി സരവണന്റെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ 2300 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.വൈകുന്നേരം 5:30 ഓടെ മോദി ഹെലികോപ്റ്ററിൽ തിരിക്കെ തിരുവനതപുരത്തിൽ പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360