SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ടി.സി.എസ് കേസ്: സുപ്രീംകോടതിയിൽ ഹർജി

d

ന്യൂഡൽഹി: നാസിക്ക് ടി.സി.എസിലെ മതംമാറ്റ ശ്രമങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി പൊതുതാത്പര്യഹർജി. ആസൂത്രിതമായി നടക്കുന്ന നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാദ്ധ്യായ സമ‌ർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. മതംമാറ്റ, ലൈംഗികാതിക്രമ ആരോപണങ്ങളിൽ സ്ഥാപനത്തിലെ ഏഴു ജീവനക്കാരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്‌തിരുന്നു. സംഘടിത മതപരിവർത്തനം രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചുവെന്ന് ഹർജിയിൽ പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ഇത്തരം സംഭവങ്ങളിൽ കടുത്ത നടപടിക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് മാർഗനിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360