SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

വിജയ്‌യുടെ വിവാഹ മോചന കേസ്: ഇന്ന് വിചാരണ

vijay-

ചെന്നൈ: ടി.വി.കെ നേതാവും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിങ്കവും തമ്മിലുള്ള വിവാഹമോചന കേസിൽ ഇന്നുമുതൽ ചെങ്കൽപട്ട് കോടതിയിൽ വിചാരണ ആരംഭിക്കും. ഓൺലൈനിലൂടെ ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജയ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

അതിനിടെ കേസ് കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കാൻ ഇരുവരുടേയും സുഹൃത്തുക്കൾ ഇടപെട്ടതായി റിപ്പോർട്ടുണ്ട്. ചെന്നൈ നുങ്കമ്പാക്കത്തെ ഹോട്ടലിൽ വിജയ്‌യും സംഗീതയും മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. സംഗീത 250 കോടി ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 35 കോടി നൽകാമെന്ന് വിജയ് അറിയിച്ചെന്നും സംഗീത അത് അംഗീകരിച്ചില്ലെന്നുമാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് വിചാരണ ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360