SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

സെൻസസ് വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ കടമ: പ്രധാനമന്ത്രി

modi

ന്യൂഡൽഹി: രാജ്യത്തെ സെൻസസ് നടപടികൾ സർക്കാർ ജോലി മാത്രമല്ലെന്നും അതു വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2027 ലെ സെൻസസ് വിജയകരമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ലോകത്തെ ഏറ്റവും വലിയ സെൻസസ് നടപടിയാണ് രാജ്യത്ത് നടക്കുന്നത്. അതിനെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കണം. പഴയ ആളുകൾക്ക് ഇത് പുതിയ അനുഭവമാകും. 27ലെ സെൻസസ് സമ്പൂർണമായി ഡിജിറ്റലാണ്. എല്ലാ വിവരങ്ങളും ഡിജിറ്റൽ മാദ്ധ്യമത്തിലൂടെയാണ് നൽകേണ്ടത്.ജീവനക്കാർ ജനങ്ങളുമായി സംസാരിച്ച് മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ചേർക്കും. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360