SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

മീററ്റ്-പ്രയാഗ്‌രാജ് ഗംഗാ എക്‌സ്‌പ്രസ് വേ തുറന്നു

d

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് അടിസ്ഥാന വികസന പദ്ധതികളിലൊന്നായ ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്തു. ഉത്തർപ്രദേശിലെ മീററ്റിനെയും പ്രയാഗ്‌രാജിനെയും ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ ദൈർഘ്യമുള്ള പാത 3.5 വർഷത്തിനുള്ളിലാണ് പൂർത്തിയായത്. ഷാജഹാൻപൂർ ജില്ലയിൽ 3.5 കിലോമീറ്റർ ഭാഗത്ത് വ്യോമസേനാ വിമാനങ്ങൾക്ക് അടിയന്തര ലാൻഡിഗ് നടത്താൻ സൗകര്യം.

മീററ്റ്-പ്രയാഗ്‌രാജ് യാത്രാ സമയം 10-12 മണിക്കൂറിൽ നിന്ന് 6-7 മണിക്കൂറായി ചുരുങ്ങും

 മീററ്റിലെ ബിജോളി ഗ്രാമത്തിൽ നിന്ന് തുടങ്ങി മീററ്റിലെ ജുഡാപൂർ ദണ്ഡു ഗ്രാമം വരെ ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ആറുവരി പാത

ഭാവിയിൽ എട്ട് വരികളായി വികസിപ്പിക്കാം. യു.പിയിലെ ഏറ്റവും നീളുമുള്ള എക്‌സ്‌പ്രസ് വേ. 120 കി.മീ വേഗതയിൽ സഞ്ചരിക്കാം.

 പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 36,230 കോടി രൂപ ചെലവിൽ നിർമ്മിച്ചത്.

സുരക്ഷയ്‌ക്കായി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്), സിസിടിവി നിരീക്ഷണം, അടിയന്തര കോൾ ബോക്സുകൾ, ആംബുലൻസുകൾ, പട്രോളിംഗ് യൂണിറ്റുകൾ

 പൂർവാഞ്ചൽ, ആഗ്ര-ലഖ്‌നൗ, ബുന്ദേൽഖണ്ഡ്, ഗോരഖ്പൂർ ലിങ്ക് എക്‌സ്പ്രസ്‌വേകളെ ബന്ധിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360