SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

നാസിക്ക് ടി.സി.എസ്: നിദാ ഖാന് മുൻകൂർ ജാമ്യമില്ല

xdc

ന്യൂഡൽഹി: നാസിക്ക് ടി.സി.എസിൽ മതംമാറ്റ ശ്രമമെന്ന പരാതിയിലെ പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാന് മുൻകൂർ ജാമ്യമില്ല. നിദ സമ‌ർപ്പിച്ച ജാമ്യാപേക്ഷ നാസിക്കിലെ അഡിഷണൽ സെഷൻസ് കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മതംമാറ്റ ശ്രമങ്ങൾ,​ ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളിൽ നാസിക്ക് ടി.സി.എസിലെ 8 ജീവനക്കാരിൽ 7 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഒളിവിൽ കഴിയുന്ന നിദാ ഖാനെ പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമാണ്. നിദ രണ്ടുമാസം ഗർഭിണിയാണെന്നും,​കേസിൽ അന്യായമായി പ്രതി ചേർത്തതാണെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360