SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ഡൽഹിയിൽ മജിസ്ട്രേട്ട് തൂങ്ങിമരിച്ച നിലയിൽ

d

ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ മജിസ്ട്രേട്ടിനെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 35കാരനായ അമൻകുമാർ ശർമ്മയാണ് മരിച്ചത്. കർകട്‌ഡൂമ ജില്ലാക്കോടതി വളപ്പിലെ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ ഫുൾ ടൈം സെക്രട്ടറിയായി പ്രവ‌ർത്തിച്ചു വരികയായിരുന്നു.

ആത്മഹത്യയെന്നാണ് ഡൽഹി പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണമടക്കം എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 1.45 ഓടെയാണ് സഫ്ദർജംഗ് എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. ബന്ധുവാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. 2021ലാണ് അമൻകുമാർ ശർമ്മ ഡൽഹി ജുഡിഷ്യൽ സർവീസിൽ ചേ‌ർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360