SignIn
Kerala Kaumudi Online
Friday, 15 May 2026 9.45 PM IST

മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്

mamatha-banarjee

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വൻ മാറ്റമുണ്ടായതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസിന്റെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360