SignIn
Kerala Kaumudi Online
Friday, 15 May 2026 10.58 PM IST

ആർട്ട് ഓഫ് ലിവിംഗ് പ്രചോദന വൃക്ഷം: പ്രധാനമന്ത്രി

d

ബംഗളൂരു: ശ്രീ ശ്രീ രവിശങ്കർ വിത്തു പാകിയ ആർട്ട് ഓഫ് ലിവിംഗ് ഇന്ന് ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്ന വൃക്ഷമായി വളർന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിൽ ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികവും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിദ്ധ്യത്തിൽ ധ്യാൻ മന്ദിർ ഉൾപ്പെടെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

. ധ്യാൻ മന്ദിർ സേവന മനോഭാവത്തെയും കൂട്ടായ ക്ഷേമത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ സ്വത്വം ശക്തിപ്പെടുത്തുന്നതിൽ ബംഗളൂരു നഗരം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യോഗ, ധ്യാനം, പ്രാണായാമം എന്നിവ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ ആത്മീയ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ ഒന്നിച്ചുനിറുത്തുന്ന സത്ത മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയെന്ന ചൈതന്യമാണ്.

മനുഷ്യരാശിയുടെ സേവനത്തിലൂടെയാണ് പല ആത്മീയ പ്രസ്ഥാനങ്ങളും ഉയർന്നത്. ആർട്ട് ഓഫ് ലിവിംഗിന്റെ എല്ലാ ശ്രമങ്ങളിലും ഈ സേവന മനോഭാവം വ്യക്തമായി പ്രതിഫലിക്കുന്നു. രാഷ്ട്രനിർമ്മാണത്തിൽ സമൂഹം സജീവമായി പങ്കെടുക്കുമ്പോൾ മാത്രമേ ഏതൊരു സർക്കാരിനും വിജയിക്കാനാകു. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ഏറ്റെടുത്ത വിവിധ ക്ഷേമ, വികസന പ്രവർത്തനങ്ങളെ മോദി പ്രശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360