SignIn
Kerala Kaumudi Online
Friday, 15 May 2026 9.45 PM IST

കേരള മുഖ്യമന്ത്രി ചർച്ച: പരിഹസിച്ച് മോദി

f

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കോൺഗ്രസ് തങ്ങൾക്ക് ഭൂരിപക്ഷമുള്ള കേരളത്തിൽ അതു ചെയ്‌തു കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. തെലങ്കാനയിൽ നടന്ന ചടങ്ങിലാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനെ പ്രധാനമന്ത്രി കളിയാക്കിയത്.

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനെ കോൺഗ്രസ് വിമർശിച്ചു. കോൺഗ്രസിന് ഭൂരിപക്ഷമുള്ള കേരളത്തിൽ അതു ചെയ്‌തു കാണിച്ചു കൂടേ. മുഖ്യമന്ത്രിക്ക് രണ്ടര വർഷം വേണോ, ഓരോ വർഷം ഓരോരുത്തർ വേണോ എന്നൊക്കെ ചർച്ച ചെയ്‌തിട്ടും ഇതുവരെ സമവായമായില്ല. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഇതാണ് സംഭവിച്ചത്. കർണാടകയിൽ ഇപ്പോഴും തർക്കം തീർന്നിട്ടില്ലെന്നും അദ്ദേഹം കളിയാക്കി.

പ്രധാനമന്ത്രിക്ക് മറവി രോഗമാണെന്ന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിരിക്കുന്ന ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകിയില്ലേ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. നാഗ്‌പൂരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പ്രകാരമല്ലത്. ചർച്ച ചെയ്‌ത് തീരുമാനിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയെ ജനാധിപത്യപരമായി പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360