SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

എസ്.ഐ.ആർ ഫലത്തെ ബാധിച്ചു: തൃണമൂൽ

s

ന്യൂഡൽഹി: ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സുപ്രീംകോടതിയിൽ വാദിച്ച് തൃണമൂൽ കോൺഗ്രസ്. 31ൽപ്പരം മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയ മാർജിനേക്കാൾ കൂടുതലാണ് ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണം. 5432 പേരെ വോട്ടർപട്ടികയിൽ നിന്ന് നീക്കിയ മണ്ഡലത്തിൽ തൃണമൂലിന്റെ സ്ഥാനാർത്ഥി തോറ്റത് 862 വോട്ടുകൾക്കാണ്. 35 ലക്ഷമാണ് ബി.ജെ,പിയും തൃണമൂലുമായുള്ള വോട്ടു വ്യത്യാസം. 35 ലക്ഷം പേരുടെ അപ്പീലുകൾ ട്രൈബ്യൂണലുകൾക്ക് മുന്നിലുള്ളപ്പോഴാണിതെന്നും തൃണമൂർ കോൺഗ്രസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഹർജി സമ‌ർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. എസ്.ഐ.ആർ ചോദ്യം ചെയ്‌ത് സമ‌ർപ്പിച്ച ഹർജികളാണ് കോടതി ഇന്നലെ പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360