SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

ഇറക്കുമതി തീരുവ ഇരട്ടിയാക്കി, സ്വർണ വില കുതിച്ചു

g

കൊച്ചി: വിദേശ നാണയ ശേഖരം കുറയാതിരിക്കാനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി. നിലവിൽ ആറ് ആയിരുന്നു. ഇതോടെ സ്വർണ വിലയിൽ വൻ കുതിപ്പുണ്ടായി. മൂന്ന് ശതമാനം ജി.എസ്.ടി ഉൾപ്പെടെ മൊത്തം നികുതി 18.4 ശതമാനമാകും.

കേരളത്തിൽ പവൻ വില രാവിലെ 10,200 രൂപ വർദ്ധിച്ചു. എന്നാൽ ഉച്ചയ്ക്ക് പവന് നാലായിരം രൂപയും പിന്നീട് 800 രൂപയും കുറഞ്ഞ് 1,18,320 രൂപയിലെത്തി. ഇന്നലെ മാത്രം പവന് 5,400 രൂപയാണ് കൂടിയത്. പ്ളാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനത്തിൽ നിന്നു 15.4 ശതമാനമായും ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, GOLG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360