
ചെന്നൈ : മുതിർന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജനെ നദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തിൽ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട ഗവ. ആശുപത്രിയിലെത്തിച്ചു. 85 വയസായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിൽ നിന്ന് പിരിഞ്ഞ് സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. മൃതദേഹം
1980 കാലഘട്ടം മുതൽ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്ന കെ. രാജൻ നടൻ, സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. 1983ൽ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമ്മാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. അബ്ബാസ്, കുനാൽ എന്നിവർ അഭിനയിച്ച ഉണർച്ചികൾ ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1987 ൽ രഘുവരൻ അഭിനയിച്ച മൈക്കൽ രാജ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തങ്കമന തങ്കച്ചി (1991), ചിന്ന പൂവായ് കിള്ളാതെ (1992) തുടങ്ങിയ സിനിമകളുടെ രചന നിർവഹിച്ചു. നമ്മ ഒരു മറിയാമ്മ (1991) സംവിധാനം ചെയ്തു.ഡബിൾസ് (2000), അവൾ പാവം (2000), നിനക്കാത്ത നാളില്ലൈ (2001) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. 2023ൽ അജിത് കുമാർ നായകനായ തുണിവ്, സെൽവരാഘവൻ അഭിനയിച്ച ബകാസുരൻ എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.
2000-ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സിനിമാ സംബന്ധിയായ ചർച്ചകളിലും പൊതുപരിപാടികളിലും നടത്തിയ നിർഭയവുമായ പ്രസംഗങ്ങളിലൂടെയാണ് കെ രാജൻ അറിയപ്പെടുന്നത്. തമിഴ് സിനിമ നേരിടുന്ന പ്രതിസന്ധികൾ, നിർമ്മാതാക്കളുടെ സാമ്പത്തിക നഷ്ടങ്ങൾ, അഭിനേതാക്കളുടെ കുതിച്ചുയരുന്ന ശമ്പളം, വ്യവസായത്തിനുള്ളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും ഇടപെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |