
അയോദ്ധ്യ ; അയോദ്ധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം എണ്ണുന്ന ജീവനക്കാർ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
പണം എണ്ണുന്ന വേളയിൽ ഒരു ജീവനക്കാരൻ അവിടുത്തെ സിസി ടിവി ക്യാമറയ്ക്ക് മുന്നിൽ മറഞ്ഞുനിൽക്കും. ഈ സമയം കൂടെയുള്ള മറ്റു ജീവനക്കാരൻ നോട്ടുകെട്ടുകളിലെ നോട്ടുകൾ എടുത്ത് വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇതു കൂടാതെ ഓരോ നോട്ടുകെട്ടുകളിലും പ്രതികൾ അധികം നോട്ടുകൾ തിരികുക്കയറ്റും. പണം ഒത്തുനോക്കുമ്പോൾ ഉദ്യോഗസ്ഥർ നോട്ടുകളുടെ എണ്ണത്തിന് പകരം കെട്ടുകളുടെ എണ്ണം മാത്രമാണ് പരിശോധിക്കുന്നത്. പിന്നീട് ഈ പണം ബാങ്കിലേക്ക് മാറ്റുന്നതിനിടയിൽ പ്രതികൾ ഈലും ലും വലിയൊരു തുക ഇങ്ങനെ ചോർത്തപ്പെട്ടു.
മോഷ്ടിച്ച പണം ആദ്യം ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ടോയ്‌ലെറ്റിലാണ് പ്രതികൾ ആദ്യം ഒളിപ്പിച്ചിരുന്നത്. പിന്നീട് അനുയോജ്യമായ അവസരം കണ്ടെത്തി പണം ക്ഷേത്ര പരിസരത്ത് നിന്ന് പുറത്തേക്ക് കടത്തുകയും വീതിച്ചെടുക്കുകയുമായിരുന്നു. 2024ൽ ക്ഷേത്രം തുറന്നതു മുതൽ ഈ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഈ വർഷം ഏപ്രിൽ 27നും ജൂൺ 5നും ഇടയിൽ മാത്രം 70 കവർച്ചാ സംഭവങ്ങൾ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെടുത്തതായി എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ എസ്.ഐ.ട അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം എണ്ണുന്നതിന് ചുമതലയുണ്ടായിരുന്ന അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് പ്രതികൾ. എട്ടുപേരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ക്ഷേത്രത്തിൽ നിന്ന് 7 മുതൽ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |