
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുത ബന്ധവും എ.സിയും തടസപ്പെട്ടു. വഡോദരയിൽ നിന്ന് ഡൽഹിയിലേക്ക് ഞയറാഴ്ച പുറപ്പെടാനിരുന്ന വിമാനത്തിലാണിത്. അസ്വസ്ഥത അനുഭവപ്പെട്ടതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ ബഹളംവച്ചു. വിമാനം റൺവേയിൽ നിശ്ചലമായിരിക്കുമ്പോഴാണ് സംഭവം. 6ഇ 657 എന്ന വിമാനത്തിന്റെ ഗ്രൗണ്ട് പവർ യൂണിറ്റ് തകരാറിലായത്. തുടർന്ന് എയർ കണ്ടീഷനിംഗും ക്യാബിൻ ലൈറ്റുകളും പൂർണമായും ഓഫായത്. ഞായറാഴ്ച രാത്രി 8.50 മുതൽ 9.15 വരെ ഏകദേശം 25 മിനിറ്റോളമാണ് വിമാനം ഇരുട്ടിലായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. അതേസമയം,വൈദ്യുതി തകരാറിനെത്തുടർന്ന് എയർലൈൻ ടെക്നീഷ്യൻമാർ ഉടൻ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും വൈദ്യുതി വിതരണം വിജയകരമായി പുനഃസ്ഥാപിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. തുടർന്നാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. സംഭവത്തെ തുടർന്ന് രാത്രി 8.40ന് പുറപ്പെടേണ്ട വിമാനം രാത്രി 10ഓടെയാണ് ടേക്ക് ഓഫ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |