SignIn
Kerala Kaumudi Online
Wednesday, 10 June 2026 11.26 AM IST

ഡൽഹിയിൽ 22കാരനെ വെടിവച്ചുകൊന്നു

d

ന്യൂഡൽഹി: ഡൽഹിയിൽ 22കാരൻ വെടിയേറ്റ് മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കേശവ് ചൗക്കിൽ ഒരു കോളേജിന് സമീപത്തുവച്ചാണ് ബൈക്കിൽ പോവുകയായിരുന്ന അമാനുള്ള ഖുറേഷിയെ ചൊവ്വാഴ്ച അർദ്ധരാത്രി ഒരു സംഘം തടഞ്ഞുനിറുത്തി വെടിവച്ചത്. നിരവധി തവണ സംഘം ഖുറേഷിയ്ക്ക് നേരെ നിറയൊഴിച്ചു. ഖുറേഷിയെ ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം,വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട കൊലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360