SignIn
Kerala Kaumudi Online
Friday, 22 May 2026 1.47 AM IST

എബോള: ഇന്ത്യ- ആഫ്രിക്ക ഉച്ചകോടി മാറ്റി

d

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ നാലാം ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു. 28 മുതൽ 31 വരെ ഡൽഹിയിലാണ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. ഇന്ത്യയും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്‌സണും ആഫ്രിക്കൻ യൂണിയൻ കമ്മിഷനും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയും ആഫ്രിക്കൻ യൂണിയനും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

എ​ബോ​ള​:​ ​ആ​ഫ്രി​ക്കൻ
യാ​ത്രി​ക​ർ​ക്ക് ​ജാ​ഗ്ര​താ​നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി​:​ ​എ​ബോ​ള​ ​വൈ​റ​സ് ​രോ​ഗം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​ത​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ജാ​ഗ്ര​താ​നി​ർ​ദ്ദേ​ശം​ ​പു​റ​പ്പെ​ടു​വി​ച്ച് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​സേ​വ​ന​ ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഡി.​ജി.​എ​ച്ച്.​എ​സ്).​ ​പ​നി,​ ​ഛ​ർ​ദ്ദി,​ ​വ​യ​റി​ള​ക്കം,​ ​ര​ക്ത​സ്രാ​വം​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും​ ​രോ​ഗ​ബാ​ധി​ത​രു​മാ​യി​ ​നേ​രി​ട്ട് ​സ​മ്പ​ർ​ക്കം​ ​പു​ല​ർ​ത്തി​യ​വ​രും​ ​ഇ​ന്ത്യ​യി​ലെ​ത്തി​യ​ ​ഉ​ട​ൻ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​ത് 21​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​വൈ​ദ്യ​സ​ഹാ​യം​ ​തേ​ട​ണം.

രോ​ഗം​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ച​ർ​ച്ച​ചെ​യ്യാ​ൻ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​സെ​ക്ര​ട്ട​റി​ ​പു​ണ്യ​ ​സ​ലീ​ല​ ​ശ്രീ​വാ​സ്ത​വ​ ​വി​ളി​ച്ച​ ​സം​സ്ഥാ​ന​ ​ആ​രോ​ഗ്യ​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​യോ​ഗ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഇ​റ​ക്കി​യ​ത്.​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​മാ​യ​ ​ഉ​ഗാ​ണ്ട​യി​ലും​ ​കോം​ഗോ​യി​ലും​ 600​ല​ധി​കം​ ​എ​ബോ​ള​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ക​യും​ ​നൂ​റി​ല​ധി​കം​ ​പേ​ർ​ ​മ​രി​ക്കു​ക​യും​ ​ചെ​യ്‌​ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ഇ​ന്ത്യ​യി​ൽ​ ​ഇ​തു​വ​രെ​ ​എ​ബോ​ള​ ​കേ​സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തി​ട്ടി​ല്ലെ​ങ്കി​ലും​ ​നി​രീ​ക്ഷ​ണം,​ ​സ്‌​ക്രീ​നിം​ഗ്,​ ​ക്വാ​റ​ന്റൈ​ൻ​ ​പ്രോ​ട്ടോ​ക്കോ​ളു​ക​ൾ,​ ​ആ​ശു​പ​ത്രി​ ​ത​യ്യാ​റെ​ടു​പ്പ് ​എ​ന്നി​വ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​യോ​ഗം​ ​ച​ർ​ച്ച​ചെ​യ്‌​തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360