
ബംഗളൂരു: ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം ബംഗളൂരു വിമാനത്താവളത്തിലെ റൺവേയിലിടിച്ചു. ഡൽഹിയിൽ നിന്ന് പുറപ്പെട്ട എ.ഐ 2651 വിമാനം കെപഗൗഡ അന്താരാഷ്ട്ര വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആളപായമില്ല. വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണത്തിനുശേഷമേ കാരണം വ്യക്തമാകു.
പരിശോധനകൾക്കായി വിമാന സർവീസ് നിറുത്തിവച്ചു. അതിനാൽ ബംഗളൂരു- ഡൽഹിയി എ.ഐ 2651 വിമാനം റദ്ദാക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയർ ഇന്ത്യ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |