
ന്യൂഡൽഹി: 'പപ്പാ, നിങ്ങൾ വിഭാവനം ചെയ്ത നൈപുണ്യമുള്ള, സമൃദ്ധമായ, ശക്തമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്വം ഞാൻ നിറവേറ്റും. പഠിപ്പിച്ചുതന്ന കാര്യങ്ങൾ, നിങ്ങളുടെ മൂല്യങ്ങൾ, ഓർമ്മകൾ എന്നിവ എപ്പോഴും എന്നിലുണ്ടാകും-
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാർഷികമായ ഇന്നലെ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇന്നലെ രാവിലെ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മക്കളായ മിറായ, റൈഹാൻ എന്നിവർ രാജീവ് ഗാന്ധിയുടെ സ്‌മൃതികുടീരമായ വീർ ഭൂമിയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, പി.ചിദംബരം, ഭൂപീന്ദർ സിംഗ് ഹൂഡ, മുകുൾ വാസ്നിക് തുടങ്ങിയവരും ആദരം അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |