SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

നീറ്റ് പരീക്ഷ റദ്ദാക്കൽ: കർണാടകയിലും ആത്മഹത്യ

a

ബംഗളൂരു∙ നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. കർണാടകയിലെ കൽബുർഗി സ്വദേശിയായ ഭാഗ്യശ്രീയാണ് (18)​ ജീവനൊടുക്കിയത്. നീറ്റ് പരീക്ഷ റദ്ദാക്കിയ വിഷമത്തിലായിരുന്നെന്നാണ് വിവരം. അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്ക് വാങ്ങിയിരുന്നു ഭാഗ്യശ്രീ. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ വിഷമത്തിൽ രാജസ്ഥാനിലെ സിക്കറിലും വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെത്തുടർന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360