SignIn
Kerala Kaumudi Online
Sunday, 31 May 2026 2.57 AM IST

തെരുവിൽ പോരാട്ടത്തിന് മമത

mamata-banarji

ന്യൂഡൽഹി: ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ജൂൺ 2ന് കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ധർണയിരിക്കും. ധർമതലയിലെ റാണി റാഷ്മോനി അവന്യുവിലാണ് പ്രതിഷേധ സമരം നിശ്ചയിച്ചിരിക്കുന്നത്. അഭിഷേക് ബാനർജിക്കെതിരെയുള്ള ആക്രമണത്തെയും അപലപിച്ചു. ഭരണാധികാരികൾ കൊലപാതകികളായി മാറിയെന്ന്, ബംഗാളിലെ ബി.ജെ.പി സർക്കാരിനെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ മമതയ്ക്കും അനന്തരവൻ അഭിഷേകിനുമെതിരെ കലാപം പൊട്ടിപുറപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. മമത എഴുതി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത "ഓന്ത്" എന്ന കവിത ഇതിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360