SignIn
Kerala Kaumudi Online
Saturday, 06 June 2026 2.48 AM IST

ജി.ഡി.പി: കരുത്തോടെ ഇന്ത്യ, വളർച്ച 7.7 ശതമാനമായി ഉയർന്നു

READ ENGLISH VERSION

gdp

കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളും ഉയർന്ന ഇന്ധന വിലയും മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനവളർച്ച (ജി.ഡി.പി) 7.7 ശതമാനമായി ഉയർന്നു. മുൻവർഷം 7.1 ശതമാനമായിരുന്നു. യുദ്ധം രൂക്ഷമായ ജനുവരി- മാർച്ച് കാലയളവിൽ 7.8 ശതമാനമാണ് ജി.ഡി.പി വളർച്ച. ആഗോള, ആഭ്യന്തര വിപണികളിലെ പ്രതിസന്ധിയിൽ സാമ്പത്തിക വളർച്ച ദുർബലമാകുമെന്ന പ്രവചനങ്ങൾ തകർത്താണ് ഇന്ത്യയുടെ മികച്ച പ്രകടനം.

2022-23 അടിസ്ഥാന വർഷമായി നിശ്ചയിച്ച് പുതിയ സീരിസിലാണ് ജി.ഡി.പി വളർച്ച കണക്കുകൾ തയ്യാറാക്കിയത്. സ്ഥിരവില സൂചിക അടിസ്ഥാനമായ ജി.ഡി.പിയുടെ മൂല്യം മുൻവർഷത്തെ 299.89 ലക്ഷം കോടി രൂപയിൽ നിന്ന് 323.12 ലക്ഷം കോടി രൂപയായി നടപ്പുസാമ്പത്തിക വർഷത്തിൽ ഉയർന്നുവെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്സ് മന്ത്രാലയം അറിയിച്ചു.

ജി.ഡി.പി വളർച്ച

2021-22: 8.7%

2022-23: 7.2%

2023-24: 9.2%

2024-25: 7.1%

2025-26: 7.7%

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360